
ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തിയ ഏറ്റവും പുതിയ 5 മലയാള സിനിമകൾ ഏതെല്ലാം എന്ന് നോക്കാം
കോളാമ്പി
നിത്യാ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സിജോയ് വർഗീസ്, രോഹിണി സിദ്ധാർഥ് മേനോൻ, ബൈജു സന്തോഷ് മഞ്ജു പിള്ളൈ തുടങ്ങി നിരവധി കഥാപാത്രങ്ങല്‍ അണി നിരക്കുന്ന സിനിമയാണ് കോളാമ്ബി. ടി.കെ രാജീവ് കുമാർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2 മണിക്കൂർ 11 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. സൈന പ്ലേയില്‍ സിനിമ കാണാം.
ഒരു വടക്കൻ പ്രണയ പർവം
2012ല്‍ കണ്ണൂരിലെ ഒരു കോളജില്‍ നടക്കുന്ന പ്രണയ കഥ പറയുന്ന റൊമാന്‍റിക് കോമഡി മൂവി ആണിത്. സൂരജ് സൻ, ശബരീഷ് വർമ, അഞ്ജന പ്രകാശ്, വിനീത് വിശ്വം, ഡയാന ഹമീദ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജേഷ് ചെമ്ബിലോടാണ് സംവിധായകൻ. 2 മണിക്കൂർ 35 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. മനോരമ മാക്സില്‍ സിനിമ കാണാം.
മിറൈ (മലയാളം ഡബ്)
തെലുങ്ക് സിനിമയുടെ മലയാളം പരിഭാഷാ വെർഷനായ മിറൈ ഒക്ടോബർ 10 മുതല്‍ ഒ.ടി.ടിയിലെത്തും. തേജ സജ്ജ നായകനായെത്തുന്ന സിനിമ ലോക രക്ഷകനായെത്തുന്ന വേദ എന്ന ഒരു അനാഥന്‍റെ സാഹസിക കഥയാണ് അവതരിപ്പിക്കുന്നത്. ഫാന്‍റസി ആക്ഷൻ അഡ്വെഞ്ചറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് ഗട്ടംനേനി ആണ്. 2 മണിക്കൂർ 49 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം.
പി.ഡബ്ല്യു.ഡി- പ്രൊപ്പോസല്‍ വെഡിങ് ഡിവോഴ്സ്
ജോ ജോസഫ് സംവിധായകനായും നായകനായുമെത്തുന്ന റൊമാന്‍റിക് കോമഡി സിനിമയാണ് പി.ഡബ്ല്യു.ഡി. എലീനെ വിവാഹം കഴിക്കാൻ തയാറെടുക്കുന്ന ഡേവിസിന്‍റെ ജീവിതത്തിലെ സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. സൈന പ്ലേയില്‍ ഒക്ടോബർ 9 മുതല്‍ സിനിമ കാണാം. ഒരു മണിക്കൂറാണ് സിനിമ ദൈർഘ്യം
ആളൊരുക്കം
ഇന്ദ്രൻസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡ്രാമാ മൂവിയാണ് ആളൊരുക്കം. വി.സി അഭിലാഷ് ആദ്യമായി സംവിധാനം ചെയ്ത സിനിമ പ്രായം ചെന്ന പപ്പു പിഷാരടി എന്ന ഓട്ടൻ തുള്ളല്‍ കലാകാരന്‍റെ കഥയാണ് പറയുന്നത്. 2 മണിക്കൂർ 4 മിനിട്ട് ദൈർഘ്യമുള്ള സിനിമ മനോരമ മാക്സില്‍ കാണാം.