ഹോം നേഴ്സിംഗിൻ്റെ മറവിൽ നിർദ്ധനയായ പെൺകുട്ടിയെ ഓട്ടോ ഡ്രൈവർക്ക് കൂട്ടിക്കൊടുത്ത കേസിൽ ആറ് വർഷത്തെ കഠിന തടവിന് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ച് വിയ്യൂർ സെൻട്രൽ ജയിലിലടച്ച ആലീസ് തോമസ് ജാമ്യം ലഭിച്ച് പുറത്തെത്തിയപ്പോൾ എൻസിപിയുടെ വനിതാ വിഭാഗം നേതാവായി; ഭരണ മുന്നണിയിലെ പാർട്ടിക്ക് എന്തൊരു ഗതികേട്!!എൻസിപിയിലെ നേതാക്കന്മാർക്ക് ഉളുപ്പുണ്ടോ..?

Spread the love

കുന്നംകുളം : നിർദ്ധനയായ പെൺകുട്ടിയെ ഓട്ടോ ഡ്രൈവർക്ക് കൂട്ടിക്കൊടുത്ത കേസിൽ കുന്നംകുളം ഫാസ്റ്റ്ട്രാക്ക് കോടതി ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് വിയ്യൂർ സെൻട്രൽ ജയിലിലടച്ചയാൾ ജാമ്യം ലഭിച്ച് പുറത്തെത്തിയപ്പോൾ എൻസിപിയുടെ വനിതാ വിഭാഗം നേതാവായി.

ഹോം നേഴ്സിംഗിന്റെ മറവിൽ പെൺവാണിഭം നടത്തിവന്ന കുന്നംകുളം സ്വദേശിനി ആലീസ് തോമസിനെയാണ് 2021 ൽ ആറ് വർഷം കഠിനതടവിന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ഈ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന ആലീസ് ജാമ്യം ലഭിച്ച് പുറത്ത് വന്നതിന് പിന്നാലെ എൻസിപി കുന്നംകുളം നിയോജക മണ്ഡലം വനിതാ വിഭാഗത്തിൻ്റെ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലിചെയ്തിരുന്ന പെൺകുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആലീസിന്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നാണ് കേസ്. ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ ചെറു പനക്കൽ വീട്ടിൽ ഷാജി (47) ക്ക് രണ്ടു വകുപ്പുകളിലായി 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും സഹായിയും കുന്നംകുളം തീയറ്റർ റോഡിൽ “അതുല്യാ ഹോം നഴ്സിങ് ” സ്ഥാപനം നടത്തിയിരുന്ന വടക്കേക്കാട് തൊഴിയൂർ ചെറുവത്തൂർ വീട്ടിൽ ആലീസി (54) ന് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയടക്കാനുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്‌ജ്‌ എം.പി. ഷിബു ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഡ്രൈവറായ ഷാജി സുഹൃത്തും ഹോം നഴ്സിങ് സ്ഥാപന ഉടമയുമായിരുന്ന ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടായി. പ്രതികൾ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ കേസിലാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ആലീസിനെ ശിക്ഷിച്ചത്.

.കുന്നംകുളത്ത് ഹോംനേഴ്സിംഗ് ബിസിനസ് ചെയ്യുന്ന ആലീസിന്റെ പേരിൽ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. യുവാക്കളെ വ്യാജ പീഡനക്കേസിൽ കുടുക്കി പണം തട്ടുകയാണ് ഇവരുടെ രീതി.

ഇത്തരക്കാരാണ് ഭരണമുന്നണിയിലെ പാർട്ടിയുടെ വനിതാ വിഭാഗത്തിൻ്റെ നേതാവായിരിക്കുന്നത്. രാഷ്ട്രീയ അധപതനം എന്നല്ലാതെ എന്ത് പറയാൻ..?