മൈനർമാരുടെ സ്വത്തിൽ രക്ഷിതാക്കൾ നടത്തുന്ന ഇടപാടുകൾ കോടതി വഴിയല്ലാതെയും റദ്ദാക്കാം; സുപ്രീം കോടതി

Spread the love

ന്യൂഡൽഹി: ഒരു വ്യക്തി മൈനർ ആയിരിക്കെ രക്ഷിതാവ് നടത്തുന്ന ഇടപാട് പ്രായപൂർത്തിയായി കഴിഞ്ഞ ശേഷം കേസ് ഫയൽ ചെയ്യാതെ തന്നെ റദ്ദാക്കാമെന്ന് സുപ്രീം കോടതി.

ഭൂമി ഇടപാടു കാര്യങ്ങളിൽ അത് മൂന്നാം കക്ഷിക്ക് വിൽക്കുക വഴി പോലും രക്ഷിതാവിൻ്റെ നടപടി അസാധുവായിത്തീരുമെന്ന് കോടതി നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്ത ഒരാൾ പ്രായപൂർത്തിയയാൽ കേസ് ഫയൽ ചെയ്യുന്നതിലൂടെ മാത്രമല്ല, മൂന്നാം കക്ഷിക്ക് സ്വത്ത് വിൽക്കുന്നത് പോലുള്ള വ്യക്തമായ പെരുമാറ്റത്തിലൂടെയും അവരുടെ രക്ഷിതാവ് നടത്തിയ അസാധുവായ വിൽപ്പന നിരസിക്കാൻ കഴിയും. ജസ്റ്റിസ് പങ്കജ് മിത്തലും ജസ്റ്റിസ് പ്രസന്ന ബി വരാലെയും അടങ്ങുന്ന ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.