പൈലറ്റ് പരിശീലനത്തില്‍ വീഴ്ച: ഇൻഡിഗോക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

Spread the love

ഡല്‍ഹി: പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച വരുത്തിയതിന് ഇൻഡിഗോയ്ക്ക് പിഴ ചുമത്തി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ).

20 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കാറ്റഗറി ‘സി’ വിമാനത്താവളങ്ങളിലെ പൈലറ്റ് പരിശീലനത്തില്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഡിജിസിഎയുടെ നിയമപ്രകാരം പൈലറ്റുമാർക്ക് പരിശീലനം നല്‍കുന്നതിന് മികച്ച സിമുലേറ്ററുകള്‍ ഉപയോഗിക്കണം. എന്നാല്‍ ഇൻഡിഗോ ഈ നിബന്ധന പാലിച്ചില്ലെന്ന് റെഗുലേറ്റർ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഇത് നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നല്‍കേണ്ട പ്രാധാന്യം അടിവരയിടുന്നതാണ് ഡിജിസിഎയുടെ നടപടിയെന്നാണ് വിലയിരുത്തല്‍.