
പാലക്കാട്: ഷോർണൂരിൽ വൻ ലഹരി വേട്ട. ഷൊര്‍ണ്ണൂര്‍ പൊലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ എംഡിഎംഎ പിടികൂടി. അതോടൊപ്പം വന്‍ തുകയും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഷൊര്‍ണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിയില്‍ ഒക്ടോബര്‍ 6-ന് നടത്തിയ ആദ്യ പരിശോധനയില്‍ തെയ്യംപടി പനമണ്ണ സ്വദേശിയായ രണ്ടു യുവാക്കളുടെ കയ്യില്‍ നിന്ന് 9.63 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പിടിയിലായ യുവാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, നടത്തിയ പരിശോധനയില്‍ മറ്റൊരു യുവാവിന്റ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് ഏകദേശം 196.5 ഗ്രാം എം ഡി എം എ കൂടി കണ്ടെടുത്തു.
ഇതേ മുറിയില്‍ നിന്ന് 20,71,970 രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം ലഹരി ഇടപാടുകളിലൂടെ സമ്പാദിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ ഉള്‍പ്പെട്ട പൊലീസ് സംഘവും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) ചേര്‍ന്നായിരുന്നു ഓപ്പറേഷന്‍ നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group