യാത്രക്കാർക്ക് സന്തോഷവാർത്ത;ജനശതാബ്ദി എക്സ്‌പ്രസ്‌ നാളെ(09/10/ 2025) മുതൽ ചങ്ങനാശ്ശേരിയിൽ നിർത്തും;നിരവധി യാത്രക്കാര്‍ക്ക് ഗുണകരമാകും;കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും

Spread the love

 

ചങ്ങനാശ്ശേരി: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നാളെ മുതൽ നിർത്തും;

ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിൻ്റെ ഫ്ലാ​ഗ് ഓഫ് 2025 ഒക്ടോബർ 09 ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03ന് എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കേന്ദ്ര സഹമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോസ് കെ മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് യാഥാര്‍ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നതാണ് നേട്ടം. മുമ്പ് മന്നം ജയന്തി ദിനത്തില്‍ മാത്രമാണ് ഈ ട്രെയിന്‍ താത്കാലികമായി ചങ്ങനാശേരിയില്‍ നിര്‍ത്തിയിരുന്നത്.

പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്. ഉച്ചയ്ക്ക് 2.50ന് ആണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങുന്നത്. രാത്രി 12.50ന് ആണ് കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്.