3 വര്‍ഷമായി നടപ്പ് ‘നാലു കാലില്‍; കാലും കൈയും കുത്തിയുള്ള നടത്തം ടാർസൻ മൂവ്മെന്‍റ് എന്ന് സ്വയം വിശേഷിപ്പിച്ച് യുവതി; സോഷ്യൽ മീഡിയയിലെ വൈറൽ ഇൻഫ്ലുവൻസർ

Spread the love

റണ്ട് കാലും രണ്ട് കൈയും കുത്തി കുരങ്ങിനെപ്പോലെ നടക്കുന്ന യുവതി. ബെല്‍ജിയൻ ഡോക്യുമെന്‍ററി ഫിലിം മേക്കർ അലക്സിയ ക്രാഫ്റ്റ് ഡി ലാ സോള്‍ക്സ് ആണ് മൂന്നു വർഷമായി കൈയും കാലും ഉപയോഗിച്ച്‌ നടന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

video
play-sharp-fill

ടാർസൻ മൂവ്മെന്‍റ് എന്നാണ് കൈകള്‍ കൂടി ഉപയോഗിച്ചു കൊണ്ടുള്ള നടത്തത്തെ യുവതി  വിശേഷിപ്പിക്കുന്നത്. സമതലങ്ങളിലൂടെയും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും മരത്തിനു മുകളിലൂടെയും വരെ ‌ചെരിപ്പ് പോലും ഉപയോഗിക്കാതെയാണ് അലക്സിയ നടക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ തനിക്ക് പ്രകൃതിയുമായി അടുത്തു നില്‍ക്കാനായിരുന്നു ഇഷ്ടമെന്ന് അലക്സിയ പറയുന്നു. വളർന്നപ്പോള്‍ നഗരത്തിലേക്ക് ചേക്കേറി. ആ സമയത്ത് പ്രകൃതിയുമായി ഇടപഴകാൻ സമയം ലഭിച്ചിരുന്നില്ല. അവധിദിവസങ്ങളില്‍ ഗ്രാമങ്ങള്‍ സന്ദർശിക്കുമ്ബോഴാണ് കുരങ്ങന്മാരെപ്പോലെ നാലു കാലില്‍ നടക്കാൻ ആരംഭിച്ചത്.

ചിലപ്പോള്‍ നഗരത്തിലും ഇതേ രീതിയില്‍ നടക്കാറുണ്ടെന്ന് അലക്സിയ പറയുന്നു. സ്വയം നടക്കുക മാത്രമല്ല മറ്റുള്ളവർക്ക് ഇത്തരത്തില്‍ നടക്കാനുള്ള പരിശീലനവും അലക്സിയ നല്‍കുന്നുണ്ട്. ക്വാഡ്രോബിക്സില്‍ 2025 അവസാനത്തോടെ ഓണ്‍ലൈൻ പരിശീലനം നല്‍കാനാണ് അലക്സിയയുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ വേരുകള്‍ ഓർക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടത്തമെന്ന് അലക്സിയ പറയുന്നു.