മുറിക്കുള്ളിൽ സുഗന്ധം പരക്കട്ടെ; വെറും അഞ്ചു മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം റൂം ഫ്രഷ്നർ

Spread the love

വീട്ടിനകത്ത് എപ്പോഴും ഒരു സുഖകരമായ ഉന്മേഷം നിലനിർത്താൻ റൂം ഫ്രഷ്‌നറുകൾ സഹായിക്കും. പക്ഷേ, കടകളിൽ ലഭിക്കുന്നവയിൽ രാസവസ്തുക്കളുടെ അംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് നമുക്കുതന്നെ ഒരു റൂം ഫ്രഷ്‌നർ സ്പ്രേ വീട്ടിൽ തന്നെ ലളിതമായി, കുറഞ്ഞ ചിലവിൽ തയ്യാറാക്കിയാല്ലോ?

ചേരുവകള്‍

  • തിളപ്പിച്ചാറിയ വെള്ളം – 1 കപ്പ്
  • വിച്ച്‌ ഹേസല്‍- 2 ടേബിള്‍ സ്പൂണ്‍
  • എസെൻഷ്യല്‍ ഓയില്‍- 20 മുതല്‍ 30 തുള്ളി (ലാവെൻഡർ, ലെമണ്‍ഗ്രാസ്, ടീ ട്രീ, ഓറഞ്ച്
    എന്നിവ ഉപയോഗിക്കാം)
  • സ്പ്രേ ബോട്ടിൽ

തയ്യാറാക്കുന്ന വിധം
ഒരു സ്പ്രേ ബോട്ടില്‍ എടുത്ത് അതിലേക്ക് ആദ്യം എസെൻഷ്യല്‍ ഓയില്‍ ഒഴിക്കുക. ശേഷം വിച്ച്‌ ഹേസല്‍ ചേർക്കാം(ഇത് എണ്ണയെ വെള്ളത്തില്‍ ലയിപ്പിക്കാൻ സഹായിക്കും). ഇനി ബോട്ടിലില്‍ ഡിസ്റ്റില്‍ഡ് വാട്ടറോ തിളപ്പിച്ചാറിയ വെള്ളമോ നിറയ്ക്കുക. ബോട്ടില്‍ അടച്ച്‌ നന്നായി കുലുക്കി എല്ലാ ചേരുവകളും യോജിപ്പിക്കാം. ഇനി ആവശ്യാനുസരണം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം
ഓരോ തവണ ഉപയോഗിക്കുന്നതിനു മുൻപും ബോട്ടില്‍ നന്നായി കുലുക്കുക. ശേഷം മുറിയില്‍ സ്പ്രേ ചെയ്യാം. കർട്ടനുകളിലും തുണികളിലും അധികം സ്പ്രേ ചെയുന്നത് ഒഴിവാക്കുക. ഇത് ഫ്രിഡ്ജിലോ തണുപ്പുള്ള സ്ഥലത്തോ സൂക്ഷിക്കുന്നത് കൂടുതല്‍ നാള്‍ കേടുകൂടാതെയിരിക്കാൻ സഹായിക്കും.