വൈദ്യുതി നിരക്ക് വർധനവ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവമോർച്ച
സ്വന്തം ലേഖകൻ
കോട്ടയം: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ അമിതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ യുവമോർച്ച കോട്ടയത്ത് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷധ സമരം ബി.ജെ.പി ജില്ലാ ജന: സെക്രട്ടറി ലിജിൻലാൽ ഉത്ഘാടനം ചെയ്തു.തിരുനക്കരയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധിസ്ക്വയറിനു സമീപം അവസാനിച്ചു.
യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബിനുമോൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ, യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റുമാരായ വി പി മുകേഷ്, ഗിരീഷ്കുകുമാർ, മണ്ഡലം കമ്മിറ്റി അംഗം ഹരി കിഴക്കേക്കുറ്റ്, യുവമോർച്ച നേതാക്കളായ വിനോദ്കുകുമാർ, കെ.എസ് ഹരിക്കുട്ടൻ,വരപ്രസാദ്, സന്ദീപ് ജെ തുടങ്ങിയവർ സംസാരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0