ദേശീയ പാതയിൽ 4 ദിവസമായി കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ: ഭക്ഷണം പോലും കിട്ടാതെ വിശപ്പും ദാഹവും മൂലം വലയുകയാണ് യാത്രക്കാരും ഡ്രൈവർമാരും.

Spread the love

ഡല്‍ഹി: ബീഹാറിലെ ഡല്‍ഹി – കൊല്‍ക്കത്ത ദേശീയ പാതയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം.
കഴിഞ്ഞ വെള്ളിയാഴ്‌ച ബീഹാറിലെ റോഹ്‌താസ് ജില്ലയില്‍ കനത്ത മഴ പെയ്‌തതിനെത്തുടർന്ന് വിവിധ റോഡുകളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു.

video
play-sharp-fill

റോഡുകളില്‍ കുഴികള്‍ നിറഞ്ഞതും ഗതാഗതക്കുരുക്കിന് കാരണമായി.
റോഹ്‌താസില്‍ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഓറംഗബാദ് വരെ ഗതാഗതക്കുരുക്ക് നീണ്ട് കിടക്കുകയാണ്. 24 മണിക്കൂറില്‍ വെറും അഞ്ച് കിലോമീറ്റർ താണ്ടാൻ മാത്രമാണ് സാധിക്കുന്നത്.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രാദേശിക ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ദേശീയ പാത അധികൃതരോ റോഡ് നിർമാണ കമ്ബനിയോ ഗതാഗതക്കുരുക്ക് മാറാനുള്ള നടപടിയെടുക്കുന്നില്ലെന്നാണ് വാഹന യാത്രികർ പരാതിപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കഴിഞ്ഞ 30 മണിക്കൂറിനിടെ വെറും ഏഴ് കിലോമീറ്റർ മാത്രമാണ് കടന്നത്. ടോളുകളും നികുതിയും മറ്റ് ചെലവുകളും വഹിച്ചിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയേണ്ടതായി വരുന്നു. ദേശീയ പാത അധികൃതരോ റോഡ് നിർമാണ കമ്പനിയുടെ പ്രതിനിധികളോ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല’-

ട്രക്ക് ഡ്രൈവറായ പ്രവീണ്‍ സിംഗ് പറഞ്ഞു. ദിവസങ്ങളായി ഇവിടെ പെട്ടിരിക്കുകയാണ്. വിശപ്പും ദാഹവുംകൊണ്ട് വലയുന്നുവെന്ന് മറ്റൊരു ട്രക്ക് ഡ്രൈവറായ സഞ്ജയ് സിംഗ് പരാതിപ്പെട്ടു. വലിയ വാഹനങ്ങള്‍ക്ക് പുറമെ കാല്‍നടയാത്രക്കാരും ആംബുലൻസുകളും, വിനോദ സഞ്ചാരികളും ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ പ്രതിസന്ധി നേരിടുകയാണ്.