
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.65 കോടി രൂപ വില വരുന്ന സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
അന്താരാഷ്ട്ര ടെർമിനലിലെ ആഗമന ഹാളിലെ വേസ്റ്റ് ബിന്നില്‍ നിന്നാണ് 1.7 കിലോ ഗ്രാം വരുന്ന സ്വർണമിശ്രിതം കണ്ടെത്തിയത്. വേസ്റ്റ് ബിൻ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് സ്വർണമടങ്ങിയ കവർ കണ്ടെത്തിയത്.
പിന്നാലെ കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വർണം വേസ്റ്റ് ബിന്നില്‍ ഇട്ടതെന്ന് കരുതുന്നു. പിടിക്കപ്പെടുമെന്ന് കരുതിയാകാം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



