
ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ് കുമാറാണ് (40) മരിച്ചത്. ഇതോടെ മരണം രണ്ടായി.
അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ ശക്തമായ മിന്നലേറ്റ് മരത്തിൽ ഉണ്ടായിരുന്ന മഹേഷും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി പടീറ്റതില്‍ ബിനു തോമസും താഴെ വീഴുകയായിരുന്നു.
മരത്തിന്റെ മുകളില്‍ നിന്നും മതിലിലേക്ക് വീണ മഹേഷ് കുമാറിന്റെ തലയ്ക്കാണ് പരുക്കേറ്റിരുന്നത്. ബിനു തമ്പാൻ മിന്നലേറ്റ് തൊട്ടുപിന്നാലെ മരിച്ചിരുന്നു. മഹേഷ് കുമാർ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group