കോഴിക്കോട് നടക്കാവിൽ നടുറോഡിൽ‌ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, വാഹനങ്ങൾക്കും കേടു വരുത്തി; പോത്തിനെ സാഹസികമായി തളച്ച് ഫയർഫോഴ്സ്

Spread the love

കോഴിക്കോട്: നടക്കാവിൽ വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. വാഹനങ്ങൾക്കും കേടു വരുത്തി. ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്.

video
play-sharp-fill

ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി തളച്ചത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലാണ് സംഭവം ഉണ്ടായത്.