സംസ്ഥാനത്ത് ഈ വർഷത്തിൽ 97 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്; മരിച്ചത് 22 പേര്‍

Spread the love

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഒൻപത് പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 97 പേർക്കാണ് രോഗം ബാധിച്ചത്. അതില്‍ 22 പേർക്ക് ജീവൻ നഷ്ടമായി.

video
play-sharp-fill

അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക പടർത്തുന്നുണ്ട്. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിച്ചു. ഒക്ടോബർ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശിയായ 63 കാരനാണ് മരിച്ചത്. ഒക്ടോബർ 3നാണ് ഇയാളുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ രോഗ നിർണയം കൃത്യമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്ബോഴും ഉറവിടം സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക പടർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group