പാർട്ടിയെ പൂർണ്ണമായും കൈവിട്ട പ്രസ്താവനകളുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കോൺഗ്രസ് വേദിയിൽ: സുധാകരന്റെ അടുത്ത നീക്കം നിർണായകം:ബിജെപി ക്ഷണിച്ച കാര്യം അദ്ദേഹം പരസ്യപ്പെടുത്തി.

Spread the love

ആലപ്പുഴ: പാർട്ടിയെ പൂർണ്ണമായും കൈവിട്ട പ്രസ്താവനകളാണ് മുൻമന്ത്രിയും സിപിഎം നേതാവുമാണ് ജി സുധാകരനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.
ഒരു തരത്തിലും കറപുരളാത്ത ആദർശവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുറുകെപ്പിടിച്ച്‌ നിലകൊള്ളുന്ന നേതാവാണ് ജി സുധാകരൻ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

video
play-sharp-fill

പാർട്ടിയിലെ അവഗണനയില്‍ മടുപ്പ് കൊണ്ടാകണം ജി സുധാകരൻ മറിച്ചൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ട ജി സുധാകരൻ, പാർട്ടി സ്ഥാനങ്ങള്‍ ഒഴിഞ്ഞ തനിക്ക് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബിജെപിയിലേക്ക് വന്നാല്‍ ഗവർണറാക്കാമെന്നാണ് വാഗ്ദാനമെന്നും, എന്നാല്‍ താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് എന്നും ബിജെപി ക്ഷണം തള്ളാതെ ജി സുധാകരൻ പറഞ്ഞുവെക്കുന്നുമുണ്ട്. കെപിസിസി സാംസ്കാരിക സാഹിതിയുടെ തെക്കൻ മേഖലാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
’63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ പ്രവർത്തിക്കുന്നയാളാണ്. ഇപ്പോള്‍ മെമ്പർഷിപ്പ് ഒഴികെ എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞിട്ടിരിക്കുകയാണ്. ഈ വിശ്രമത്തിനിടയിലാണ് ബിജെപിക്കാർ തന്നെ വീട്ടില്‍ വന്ന് കണ്ടത്’, ജി സുധാകരൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ജി സുധാകരൻ കോണ്‍ഗ്രസ് വേദിയില്‍ ഉന്നയിച്ചത്. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷ്ടിച്ചതില്‍ ‘കേരളം നമ്പർ വണ്‍’ ആണെന്ന് പോലും ജി സുധാകരൻ കുറ്റപ്പെടുത്തി.
വലതുപക്ഷ നിലപാടിന് അനുകൂലമായി കോണ്‍ഗ്രസ് വേദിയില്‍ എത്തുകയും, ആ വേദിയില്‍ വെച്ച്‌ തന്നെ ബിജെപി ക്ഷണം അറിയിക്കുകയും ചെയ്തതിന് പിന്നില്‍ ജി

സുധാകരൻ കോണ്‍ഗ്രസിനും ബിജെപിക്കും തന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്ന സന്ദേശമാണ് നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതുകൊണ്ടുതന്നെ വരും നാളുകളില്‍ ജി സുധാകരന്റെ നീക്കം രാഷ്ട്രീയ കേരളം ഏറെ ചർച്ചചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.