
പാലക്കാട്: മദ്യപിച്ചു ലക്കുകെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്.
ഈരാറ്റുപേട്ട – കോയമ്ബത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ കുമാർ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചത്.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് കെഎസ്‌ആർടിസി സ്റ്റാൻഡില്‍ വെച്ച് ഇയാളെ കയ്യോടെ പിടിച്ചു. പിന്നീട് കണ്ടക്ടറെ മാറ്റിയാണ് ബസ് യാത്ര തുടര്‍ന്നത്. പറ്റിപ്പോയിയെന്നും ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചതെന്നും കണ്ടക്ടര്‍ വിജിലൻസിനോട് സമ്മതിച്ചു.



