
ബെംഗളൂരു: സൂപ്പര്‍താരമായ കിച്ചാ സുദീപ് അവതാരകനായ കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടണമെന്ന് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു.
ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ബിഗ് ബോസിൻ്റെ ചിത്രീകരണം നടക്കുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
കൂടാതെ, പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. മാലിന്യനിർമാർജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്നഡ കളേഴ്സ് ചാനലില്‍ സംപ്രേക്ഷണംചെയ്യുന്ന ബിഗ് ബോസ് ഷോയുടെ 12-ാം സീസണ്‍ രണ്ടാഴ്ച പിന്നിടുമ്പോഴാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്.
സ്റ്റുഡിയോ പൂട്ടാന്‍ ഉത്തരവിട്ടതിനാല്‍ ഷോയുടെ ചിത്രീകരണം നിർത്തിവെച്ചെങ്കിലും പിഴയടയ്ക്കാനും പുതുതായി അനുമതിനേടി സ്റ്റുഡിയോ ഇവിടെത്തന്നെ തുടരാനും ശ്രമം നടക്കുന്നുണ്ട്. ഇതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.