ശബരിമല ശ്രീകോവില്‍ വാതിലിന്‍റെ കട്ടിളയിലെ സ്വര്‍ണവും കടത്തി ഉണ്ണികൃഷ്ണൻ പോറ്റി; കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൈമാറിയത് ചെമ്പെന്ന് രേഖപ്പെടുത്തി

Spread the love

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതിലിന്‍റെ കട്ടിളയിലെ സ്വർണവും ചെമ്പായി.

കട്ടിളയില്‍ പൊതിഞ്ഞ സ്വർണപ്പാളിയും ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി. ദ്വാരപാലകശില്‍പ മാതൃകയില്‍ ശ്രീകോവില്‍ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് കണ്ടെത്തല്‍.

ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സറായ ശ്രീകോവില്‍ വാതില്‍ നിർമാണത്തിലും സംശയമുയരുന്നതിനിടെയാണ് കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടെന്ന വിവരം പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മാര്‍ച്ച്‌ 20ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലാണ് കട്ടിളയിലുള്ളത് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവും കട്ടിളപ്പടി കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു. നേരിയ തോതിലായിരുന്നു കട്ടിളയില്‍ സ്വർണം പൂശിയിരുന്നതെന്നും ഇത് മങ്ങിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നവീകരണത്തിനായി നല്‍കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.