
കോട്ടയം:ഇന്ത്യയിലെ ആപ്പിളിന്റെ മാക്ബുക്ക് വിൽപ്പനയിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് കൈവരിച്ച ഡയറക്റ്റ് ഡീലർക്കുള്ള ഗോൾഡൻ അവാർഡ് ഓക്സിജന് ലഭിച്ചു. ഈ നേട്ടത്തോടെ ഓക്സിജൻ ‘മാക് ചാമ്പ്യൻ’ എന്ന ബഹുമതിക്കും അർഹരായി. ആപ്പിൾ അക്കൗണ്ട്സ് മാനേജർ ലിനെറ്റ് ലിയോയിൽനിന്ന് ഓക്സിജൻ സിഇഒ ഷിജോ കെ.തോമസ് പുരസ്കാരം ഏറ്റുവാങ്ങി.
ഈ ഉജ്ജ്വല നേട്ടത്തോടെ ഓക്സിജൻ ‘മാക് ചാമ്പ്യൻ’ എന്ന ബഹുമതിക്ക് അർഹരായി. കമ്പനിയുടെ മികവും, ആപ്പിൾ ഉൽപ്പന്നങ്ങളോടുള്ള പ്രതിബദ്ധതയും, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ ദേശീയ അംഗീകാരത്തിലേക്ക് ഓക്സിജനെ എത്തിച്ചത്.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഡീലർമാർക്കിടയിൽ നിന്നാണ് ഓക്സിജൻ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. കമ്പ്യൂട്ടിംഗ് രംഗത്തെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിലൊന്നായ മാക്ബുക്ക് ശ്രേണിയുടെ വിൽപ്പനയിൽ ഓക്സിജൻ കാണിച്ച അസാധാരണമായ വളർച്ചാ നിരക്ക് ഈ ഗോൾഡൻ അവാർഡിന് അർഹരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ മേഖലകളിലുമുള്ള പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും പുതിയ ആപ്പിൾ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിൽ ഓക്സിജൻ വഹിക്കുന്ന സുപ്രധാന പങ്ക് ഈ പുരസ്‌കാരം അടിവരയിടുന്നു.
ഈ പുരസ്‌കാരം ഓക്സിജന്റെ വളർച്ചാ സാധ്യതകളെയും വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു. 9020100100.
സ്മാർട്ട്ഫോൺ ഡിവിഷൻ മേധാവി ഗീവർഗീസ് സി.ആർ, ലാപ്ടോപ്പ് ഡിവിഷൻ മേധാവി ശ്രീജിത്ത് പി.ആർ, വൈസ് പ്രസിഡന്റ് പർച്ചേസ് ആൻഡ് ഓപ്പറേഷൻസ് പ്രവീൺ പ്രകാശ്, വൈസ് പ്രസിഡന്റ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ജിബിൻ കെ. തോമസ്, റീജിയണൽ ബിസിനസ്സ് മേധാവി ഷാജഹാൻ സിറാജുദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.