മധുരം കണ്ടാല്‍ കണ്‍ട്രോള്‍ പോകുന്നവരാണോ..? എങ്കില്‍ ഇക്കാര്യം ശ്രദ്ധിച്ചോ; അല്ലങ്കില്‍ കരളിന് പണികിട്ടും..!

Spread the love

കോട്ടയം: എത്ര ഷുഗര്‍ കട്ട് ആണെന്ന് പറഞ്ഞാലും മധുരമുള്ള പലഹാരങ്ങള്‍ കാണുമ്പോള്‍ ചിലരുടെ നിയന്ത്രണം വിട്ടുപോകാറുണ്ട്.

എന്നാല്‍ എങ്ങനെ നിയന്ത്രണം പോയാല്‍ കരളിന് മുട്ടൻ പണികിട്ടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. പഞ്ചസാരയും കരള്‍ രോഗങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി കൂടുതല്‍ അറിയാം ഇകാര്യങ്ങള്‍ ശ്രദ്ധിക്കൂ.

പഞ്ചസാര ഉപയോഗവും കരള്‍ രോഗവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചസാരയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ ഫ്രക്ടോസിന്റെ ഉപചായം കരളാണ് പലപ്പോഴും നിര്‍വഹിക്കുന്നത്. അമിതമായ പഞ്ചസാരയുടെ ഉപയോഗം കരളിന്റെ ഉപചായ പ്രക്രിയയെ തകരാറിലാക്കിയേക്കാം. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന അസുഖത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഇത് ലിവര്‍ സിറോസിസ്, കാന്‍സര്‍ എന്നിവയിലേക്കും നയിച്ചേക്കാം. നന്നായി മദ്യപിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇത് ആല്‍ക്കഹോളിക് ലിവര്‍ ഡിസീസിലേക്ക് മാറാനും സാധ്യതയുണ്ട്.

ഇനി പ്രമേഹ രോഗികളായവരുടെ പഞ്ചസാര ഉപയോഗവും കരളിനെ ബാധിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ ഉപയോഗം ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം. ഇത് കരള്‍ തകരാറുകളെ വഷളാക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ കരളിനെ ഇത് വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയേക്കാം.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പഞ്ചസാര കുറവുള്ള ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക.

ഭക്ഷണ ശീലങ്ങളില്‍ കൂടുതല്‍ പഴങ്ങള്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇതില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങുന്നു. ഇവ അപകട സാധ്യത കുറയ്ക്കുന്നു.

ജ്യൂസ്, മധുരമുള്ള ചായ, കാപ്പി, സോഡ എന്നിവ ഒഴിവാക്കുക.

ഭക്ഷണ ശീലങ്ങളില്‍ മിതത്വം പാലിക്കുക, സമീകൃതാഹാരത്തിന്റെ ഭാഗമായി മാത്രം വലപ്പോഴും മാത്രം മധുരം കഴിക്കാന്‍ ശ്രമിക്കുക.