
തിരുവനന്തപുരം: മിൽമക്ക് കീഴിൽ കേരളത്തിൽ ഏറ്റവും പുതിയ ജോലിയൊഴിവ്. കേരള കോഓപ്പറേറ്റീവ് മില്ക്ക് മാര്ക്കറ്റിങ് ഫെഡറേഷന് (KCMMF) മിൽമ മാർക്കറ്റിങ് കണ്സൾട്ടന്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. താല്പര്യമുള്ളവര് കേരള സർക്കാരിന്റെ തന്നെ സിഎംഡി വെബ്സൈറ്റ് മുഖേന ഓണ്ലൈന് അപേക്ഷ നൽകണം.
അവസാന തീയതി: ഒക്ടോബർ 20
തസ്തികയും ഒഴിവുകളും
മിൽമയിൽ മാർക്കറ്റിങ് കൺസള്ട്ടന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 01. കെ.സി.എം.എം.എഫിന്റെ പട്ടത്തുള്ള ഹെഡ് ഓഫീസിലായിരിക്കും നിയമനം.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യത്തിന് അനുസരിച്ച് ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാം.
പ്രായപരിധി
50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില് എംബിഎ അല്ലെങ്കില് മാര്ക്കറ്റിങ്ങില് സ്പെഷ്യലൈസേഷനുള്ള തത്തുല്യ യോഗ്യത വേണം.
ഡയറി അല്ലെങ്കിൽ ഫുഡ് പ്രൊഡക്‌ട്സ് വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ മാനേജീരിയല് പൊസിഷനിൽ ജോലി ചെയ്തുള്ള പത്ത് വര്ഷത്തെ പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 4000 രൂപ ശമ്പളം ലഭിക്കും. കൂടെ ടിഎ, ഡിഎ ആനുകൂല്യങ്ങളും ഉണ്ടാവും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കേരള സര്ക്കാര് സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷനിൽ മിൽമ റിക്രൂട്ട്മെന്റ് നല്കിയിട്ടുണ്ട്. അത് വായിച്ച് സംശയങ്ങള് തീർക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടൺ ഉപയോഗിച്ച് നേരിട്ട് ഓൺലൈൻ അപേക്ഷ നല്കാം.
അപേക്ഷ: https://cmd.kerala.gov.in/