മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു; പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളുമടക്കം നാല് പേര്‍ അറസ്റ്റില്‍

Spread the love

കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു.

പരിക്കേറ്റ വിദ്യാര്‍ഥി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്ത പിതാവ് 17കാരനെ രാത്രി വീട്ടില്‍ നിന്നു പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കാറില്‍ കയറ്റി കൊണ്ടുപോയി കുട്ടിയെ വാടകവീട്ടില്‍ എത്തിച്ച്‌ മര്‍ദിക്കുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരന്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.