ജെസി കൊലക്കേസ്;പ്രതി സാമിന്റെ വനിതാ സുഹൃത്തുക്കളിലേക്കും അന്വേഷണം;വിയറ്റ്നാം യുവതിയുടെ ചാറ്റിലെ വിവരങ്ങൾ നിർണായകം; വാട്സാപ് ചാറ്റിൽ നിന്ന് സാമിനെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പോലീസ്

Spread the love

 

കോട്ടയം:ജെസി വധക്കേസിൽ എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സാപിൽ ചാറ്റ് ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റിൽ നിന്ന് സാമിനെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇതിനിടെ വിയറ്റ്നാം, ഇറാൻ, യുഎഇ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മുൻപ് പങ്കാളിയായിരുന്ന സ്ത്രീ, സാമും ജെസിയും വിവാഹശേഷം താമസിക്കുന്ന വീട്ടിൽ എത്തിയെന്നും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏൽപിച്ച് മടങ്ങിയെന്നും സാം മൊഴി നൽകിയതായും സൂചനയുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും.