Wednesday, April 22, 2026

പെട്രോൾ കാറിൽ ഡീസൽ അടിച്ചോ? പേടിക്കേണ്ട, ഇനി ചെയ്യേണ്ട കാര്യങ്ങൾ ഇവ

Spread the love

പെട്രോൾ പമ്പിൽ ചെന്നാൽ കാറിൽ ഇന്ധനം മാറി നിറച്ച് അബദ്ധം പറ്റിയവർ ഒട്ടേറെയുണ്ട്. പെട്രോൾ എഞ്ചിനുള്ള കാറിൽ ഡീസൽ അടിക്കുന്നതും ഡീസൽ എഞ്ചിനുള്ള കാറിൽ പെട്രോൾ അടിക്കുന്നതുമൊക്കെ പലപ്പോഴും സംഭവിക്കാറുള്ള അബദ്ധങ്ങളാണ്.

video
play-sharp-fill

പെട്രോൾ പമ്പ് ജീവനക്കാർ കാർ നോക്കിയും നമ്മളോട് ചോദിച്ചുമൊക്കെ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇന്ധനം നിറയ്ക്കാറുള്ളൂ. എന്നാലും ചിലപ്പോഴൊക്കെ അത് അബദ്ധമായി മാറാറുണ്ട്. അതിനു വലിയ വില തന്നെ കൊടുക്കേണ്ടി വരും.

ഇത്തരത്തിൽ ഒന്ന് സംഭവിച്ചുപോയാൽ ഉടൻ സ്വീകരിക്കേണ്ട അടിയന്തര നടപടികളും, തുടർന്ന് ചെയ്യേണ്ട പ്രതിവിധി മാർഗ്ഗങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാർ കണ്ടറിഞ്ഞ് ഇന്ധനം നിറയ്ക്കുന്നവരായിരിക്കില്ല പമ്പിലെ എല്ലാ ജീവനക്കാരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് ഏത് ഇന്ധനമാണ് വേണ്ടതെന്ന് പറയേണ്ട ഉത്തരവാദിത്തം കാർ ഓടിക്കുന്നയാൾക്കുമുണ്ട്. അല്ലെങ്കിൽ, ടാങ്കിന്റെ വാൽവ് ഡോറിന് മുകളിൽ ഏത് ഇന്ധനമെന്ന് എഴുതിവയ്ക്കാൻ ശ്രദ്ധിക്കുക. എന്നിട്ടും അബദ്ധം പറ്റിപ്പോയാൽ ഉടൻ വാഹനം നിർത്തിയിടുകയാണ് ആദ്യം ചെയ്യേണ്ടത്. കാർ സ്റ്റാർട്ട് ചെയ്തിട്ടില്ലെങ്കിൽ ഇഗ്നിഷൻ പോലും ഓൺ ചെയ്യരുത്.

ഏത് ഇന്ധനം മാറിയാലാണ് കൂടുതൽ ആഘാതം?

ഡീസൽ കാറിൽ പെട്രോൾ:
ഡീസൽ കാറിലാണ് പെട്രോൾ നിറയ്ക്കുന്നതെങ്കിൽ എൻജിനുണ്ടാകുന്ന ആഘാതം കുറച്ച് കൂടുതൽ ആയിരിക്കും. ഡീസൽ കാറുകളിലെ ഫ്യുവൽ ഇൻജക്ഷൻ പമ്പുകൾ പോലുള്ള ഘടകങ്ങൾ ഉയർന്ന ലൂബ്രിക്കേഷൻ ആവശ്യമുള്ളവയാണ്. ലൂബ്രിക്കേഷൻ കുറഞ്ഞ ഇന്ധനമായ പെട്രോൾ ഇവയിലേക്ക് ചെല്ലുമ്പോൾ അവയുടെ പ്രവർത്തനം സാവധാനം നിലയ്ക്കാൻ തുടങ്ങും.

ഡീസൽ കാറുകളിൽ ഇന്ധനം മാറിപ്പോയത് തിരിച്ചറിയാൻ കുറച്ചു സമയമെടുക്കും. കറുത്ത പുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. തുടർന്ന് വാഹനം നിന്നു പോകുകയും, സ്റ്റാർട്ട് ആകാതെ വരികയും ചെയ്യും. പരിചയസമ്പന്നരല്ലെങ്കിൽ മെക്കാനിക്കിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് ഈ സാഹചര്യത്തെ നേരിടാൻ ശ്രമിക്കരുത്.

പെട്രോൾ കാറിൽ ഡീസൽ:
പെട്രോളിനേക്കാൾ കട്ടി കൂടിയ ഇന്ധനമാണ് ഡീസൽ. അതുകൊണ്ട് പെട്രോൾ കാറിലാണ് ഡീസൽ നിറയ്ക്കുന്നതെങ്കിൽ അത് വളരെ വേഗം തന്നെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും.

ഡീസൽ കനം കൂടിയതായതുകൊണ്ട് വാഹനത്തിന്റെ ഇന്ധന ഫിൽറ്ററിൽ തടസ്സം സൃഷ്ടിക്കപ്പെടുന്നു. ഇതോടെ നിങ്ങളുടെ കാർ ‘അപസ്മാരം വന്നപോലെ പെരുമാറും’. തുടർന്ന് പെട്രോളും ഡീസലുമായി കലർന്ന് വാഹനത്തിൽനിന്ന് വെള്ള പുകയും പുറന്തള്ളപ്പെടും.

ഇന്ധനം മാറ്റാൻ ചെയ്യേണ്ടത്അ

ബദ്ധത്തിൽ മാറിയ ഇന്ധനം മാറ്റുന്നതിന് കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കണം:

ആദ്യം എൻജിനിൽനിന്ന് ഇന്ധനടാങ്കിലേക്കുള്ള പ്രധാന വാൽവ് വിഛേദിക്കണം.

ഇന്ധനം നിറയ്ക്കുന്ന ടാങ്കിന്റെ വാൽവിലൂടെ പരമാവധി ഇന്ധനം പുറത്തുകളയുക.

ശേഷിക്കുന്ന ഇന്ധനം പ്രധാന ഇന്ധന ലൈനിലൂടെയും നീക്കം ചെയ്യാം.
ഇനി കീ തിരിച്ച് എൻജിൻ ക്രാങ്ക് ചെയ്താൽ (വാഹനം സ്റ്റാർട്ട് ആക്കുകയല്ല, വെറുതെ കീ തിരിക്കുക മാത്രം) മെയിൻ ലൈനിലെ ബാക്കിയുള്ള ഇന്ധനം കൂടി വറ്റിക്കോളും.
മെയിൻ ലൈൻ വീണ്ടും ഘടിപ്പിക്കുന്നതിനു മുൻപ് 2 ലീറ്റർ ശരിയായ ഇന്ധനം ഒഴിച്ച് വീണ്ടും ക്രാങ്ക് ചെയ്യുക. ഇതോടെ മെയിൻ ലൈൻ വൃത്തിയായിക്കിട്ടും.

എല്ലാം പുനഃസ്ഥാപിച്ച ശേഷം ഫുൾ ടാങ്ക് ശരിയായ ഇന്ധനം നിറയ്ക്കുക.
ഇൻജക്റ്ററുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഉൽപന്നങ്ങൾ (അഡിക്റ്റീവ്സ്) ഒഴിച്ചുകൊടുക്കുക.