മോഹൻലാലിനെ ആദരിച്ച് കരസേന; ലഭിച്ചത് വലിയ ബഹുമതിയെന്ന് താരം

Spread the love

ന്യൂഡല്‍ഹി : ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന് ഇന്ത്യൻ കരസേന മേധാവിയുടെ ആദരം. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയില്‍ നിന്ന് മോഹൻലാല്‍ സൈനിക വേഷത്തില്‍ തന്നെ ഉപഹാരം ഏറ്റുവാങ്ങി.

video
play-sharp-fill

ഇതൊരു വലിയ ബഹുമതിയാണെന്ന് മോഹൻലാല്‍ പ്രതികരിച്ചു. കൂടുതല്‍ യുവാക്കളെ ടെറിട്ടോറിയല്‍ ആർമിയില്‍ ചേർക്കുന്നതിനെ പറ്റി ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച നടത്തിയതായി മോഹൻലാല്‍ കൂട്ടിച്ചേർത്തു. 16 വർഷമായി താൻ കരസേനയുടെ ഭാഗമാണെന്നും സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി തന്‍റെ പരിമതിക്കുള്ളില്‍ നിന്നും കാര‍്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും താരം വ‍്യക്തമാക്കി.