കസ്റ്റംസിന് തിരിച്ചടി ; ദുല്‍ഖർ സല്‍മാന്റെ വാഹനം വിട്ടുനല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

Spread the love

കൊച്ചി : ദുല്‍ഖർ സല്‍മാന്റെ വാഹനം വിട്ടുനല്‍കണമെന്ന് ഉത്തരവിട്ട്  ഹൈക്കോടതി. ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് ആണ് വാഹനം പിടിച്ചെടുത്തത്.

ഡിഫന്റര്‍ വാഹനം വിട്ടുകൊടുക്കാനാണ് ഉത്തരവ്. ദുല്‍ഖർ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.

ദുല്‍ഖര്‍ ഇതിനായി കസ്റ്റംസിന് അപേക്ഷ നല്‍കണം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അപേക്ഷ പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ ലഭിച്ച്‌ ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് നിർദേശം. അപേക്ഷ കസ്റ്റംസ് തള്ളിയാല്‍ ദുല്‍ഖറിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.