ഭാര്യ സ്ഥലത്തില്ല, ആദ്യം കണ്ടത് മകൾ; ഐപിഎസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

Spread the love

ചണ്ഡിഗഡ്: ഹരിയാനയിൽ എഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. എഡിജിപി പുരൻ കുമാറിനെയാണ് വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരൻ കുമാർ.

“ചണ്ഡീഗഡിലെ സെക്ടർ 11 ലെ 116-ാം നമ്പർ വീട്ടിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്”- ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ പറഞ്ഞു.

പുനീതിന്‍റെ ഭാര്യ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അമ്നീത് പി കുമാർ ആണ്. അവർ സ്ഥലത്തില്ലാത്തപ്പോഴാണ് സംഭവം നടന്നത്. അമ്നീത് ഔദ്യോഗിക സന്ദർശത്തിന്‍റെ ഭാഗമായി ജപ്പാനിലാണ്. പുരൻ കുമാറിന്‍റെ മകളാണ് വീടിന്‍റെ ബേസ്മെന്‍റിൽ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group