
ആലപ്പുഴ : പുന്നമട കായലിൽ ഹൗസ്ബോട്ടിലുണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു.
ചെന്നൈ സ്വദേശി സുൽത്താൻ (48) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിൻ്റിന് വടക്കുവശം കാലിപ്സ് എന്ന ഹൗസ് ബോട്ടിൽ വെച്ചാണ് സംഭവം.
ഹൗസ് ബോട്ടിലെ ടേബിളിൻ്റെ ഗ്ലാസ്സ് പൊട്ടിയതുമായ ബന്ധപ്പെട്ട് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിനിടെ സുൽത്താൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ചെന്നൈയിൽ നിന്നുള്ള 30 ഓളം വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.