ശബരിമലയിലെ വിവാദ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരം പുറത്ത്.

Spread the love

ആലപ്പുഴ:ശബരിമലയിലെ വിവാദ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരം പുറത്ത്.
അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരില്‍ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നല്‍കി.

കായംകുളം അറയ്ക്കല്‍ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തില്‍ വച്ച്‌ മെയ് 25 നാണ് താക്കോല്‍ ദാന ചടങ്ങ് നടന്നത്.
അജികുമാറാണ് ഭവന പദ്ധതിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത്. വേദിയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ പൊന്നാട അണിയിച്ച്‌ ആദരിച്ചിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്ന് പണം വാങ്ങിയാണ് അജികുമാറിന്റെ നേതൃത്വത്തില്‍ കുടുംബക്ഷേത്രത്തിന്റെ പേരില്‍ വീട് വെച്ചു നല്‍കിയത്.
പാർട്ടി അംഗത്തിന് വീട് നിർമ്മിച്ചു നല്‍കിയത് പാർട്ടിയെ അറിയിച്ചില്ല.

വീടിന്റെ താക്കോല്‍ദാനത്തില്‍ യു പ്രതിഭ എം എല്‍ എ, ബിജെപി, എസ്‌എൻഡിപി നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു.

അനനധികൃത സ്വത്ത് സമ്ബാദനത്തിന്റെ പേരില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് അജികുമാർ.