കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി: എംജി സർവകലാശാല കാംപസിനുള്ളിലെ കുളത്തില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്

Spread the love

കോട്ടയം: കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കാംപസിനുള്ളിലെ കുളത്തില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

ജെസിയെ കൊലപ്പെടുത്തിയ ശേഷം ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചു എന്നായിരുന്നു ഭര്‍ത്താവ് സാം കെ ജോര്‍ജിന്റെ മൊഴി. നാല്‍പ്പത് അടി താഴ്ചയുള്ള കുളത്തില്‍ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ ആണ് ഫോണ്‍ കണ്ടെടുക്കാനായത്.

ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസിയെ ഭർത്താവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് കഴിഞ്ഞ മാസം 26നാണ് ജെസിയെ സാം കെ. ജോര്‍ജ് കൊലപ്പെടുത്തിയത്. മൃതദേഹം ഇടുക്കി തൊടുപുഴ ചെപ്പുകുളത്ത് ഉപേക്ഷിച്ച ശേഷം ഇറാനിയന്‍ യുവതിക്കൊപ്പം കടന്ന പ്രതിയെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്.

26ന് വൈകിട്ട് ആറിന് സാമും ജെസിയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് സാം കൈയ്യില്‍ ഉണ്ടായിരുന്ന പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇതിന് പിന്നാലെ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

സെപ്തംബര്‍ 26ന് പല തവണ വിളിച്ചിട്ടും അമ്മയെ ഫോണില്‍ കിട്ടാതായതോടെയാണ് മക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്