3 കമ്പനികൾ 150+ ഒഴിവുകൾ ; കോട്ടയം എംപ്ലോയബിലിറ്റി സെന്റർ ഒക്ടോബർ 9ന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം : കോട്ടയം എംപ്ലോയബിലിറ്റി സെന്റർ ഒക്ടോബർ 9ന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

video
play-sharp-fill

3 കമ്പനികളിലായി 150 പരം ഒഴിവുകളാണുള്ളത്, രാവിലെ 10.00 മുതൽ 1 മണി വരെ കോട്ടയം കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോറിലെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച്‌ നടക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർത്ഥികളും പങ്കെടുക്കുക.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.