ശബരിമല സീസൺ അടുത്തു: എന്നിട്ടും മുന്നൊരുക്കങ്ങൾ ഒന്നുമായില്ല: മുണ്ടക്കയം- പുലിക്കുന്ന് വഴിയുള്ള റോഡിൽ തീർത്ഥാടകരെ കാത്തിരിക്കുന്നത് അപകടക്കെണികൾ: കൊടുംവളവിലും സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലങ്ങളിലും അപായ സൂചനാ ബോർഡുകൾ സ്ഥാപിച്ചില്ല.

Spread the love

മുണ്ടക്കയം : കുത്തിറക്കം, കൊടുവളവ്…കണ്ണൊന്ന് തെറ്റിയാല്‍ വാഹനം താഴേക്ക് പതിക്കും. ജീവൻ തിരിച്ചുകിട്ടിയാല്‍ ഭാഗ്യം.
ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഒന്നരമാസം മാത്രം ശേഷിക്കെ റോഡുകളിലെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടില്ല.

മുണ്ടക്കയം – പുലിക്കുന്ന് വഴി എരുമേലിക്കുള്ളതാണ് പ്രധാന റോഡ്. എരുമേലിയില്‍ പോകാതെ ശബരിമലയ്ക്ക് എത്തുന്ന എളുപ്പവഴിയാണ് മുണ്ടക്കയം – കോരുത്തോട് – കുഴിമാവ് – ആനക്കല്‍ – കാളകെട്ടി വഴിയുള്ള പാത.

റോഡിന്റെ വീതികൂട്ടാത്തതും ദിശാബോർഡുകള്‍ സ്ഥാപിക്കാത്തതും ശബരിമല സീസണില്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കണമലവരെയുള്ള നിരവധിയിടത്ത് കലുങ്കുകള്‍ക്ക് സംരക്ഷണഭിത്തിയില്ല. കോസടിയിലെ വലിയ കുത്തിറക്കവും വളവുമുള്ള പ്രദേശത്ത് അപകടസൂചന ലൈറ്റ് സ്ഥാപിച്ചില്ല. കഴിഞ്ഞവർഷം ഇവിടെ തീർത്ഥാടക ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിഞ്ഞുവീഴാം സംരക്ഷണഭിത്തി
അടുപ്പുകല്ലേല്‍പടിക്കുസമീപം തണ്ണിപ്പാറപ്പടിയില്‍ റോഡിന്റെ സംരക്ഷണഭിത്തി ഏതുസമയവും ഇടിഞ്ഞുവീഴാം. ഇവിടെ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടില്ല. ആനക്കല്ല് അമ്പലംഭാഗം മുതല്‍ കാളകെട്ടി അമ്പലം വരെയുള്ള റോഡ് വീതികുറഞ്ഞതാണ്. കാനനപാതയായതിനാല്‍ പദയാത്രയായി എത്തുന്ന തീർത്ഥാടകർ നിരവധിയാണ്. വന്യമൃഗശല്യമാണ് മറ്റൊരു ഭീഷണി. ഇരുവശത്തും വേലിസ്ഥാപിച്ചാല്‍ തീർത്ഥാടകർക്ക് ആശ്വാസമാകും.

കണ്ണൊന്ന് തെറ്റിയാല്‍
റോഡിന്റെ വശങ്ങളില്‍ ആവശ്യത്തിന് ക്രാഷ് ബാരിയറുകളില്ല
മടുക്ക മുതല്‍ കോസടി വരെയാണ് കൂടുതല്‍ അപകടഭീഷണി
നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്
രാത്രികാലങ്ങളിലും, പുലർച്ചെയുമാണ് അപകടങ്ങളിലേറെയും
”കണമല – മൂക്കംപെട്ടി – കുഴിമാവ് – വണ്ടൻപതാല്‍ – വരിക്കാനി എന്നിവിടങ്ങളില്‍ വിവിധ ഭാഷകളിലുള്ള ദിശാബോർഡുകള്‍ സ്ഥാപിക്കണം.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീർത്ഥാടക വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വഴിപരിചയമില്ലാത്തതാണ് ഇതിന് കാരണം. കൊടുംവളവില്‍ സുരക്ഷാമുൻകരുതലൊരുക്കാൻ അധികൃതർ തയ്യാറാകണം.