
കോട്ടയം: ജില്ലയില്‍ ഇക്കൊല്ലം സെപ്റ്റംബര്‍ വരെ 18,000 പേര്‍ക്ക് പട്ടികടിയേറ്റു. ഇതില്‍ 1000 എണ്ണം ഒഴികെ തെരുവുനായകളില്‍ നിന്നാണു കടിയേറ്റത്.
മുന്‍ വര്‍ഷത്തേക്കാള്‍ 2000 പേര്‍ക്ക് അധികമായി നായയുടെ ആക്രണമുണ്ടായി. ജില്ലയില്‍ ആറ് നായകള്‍ ചത്തത് പേ വിഷബാധയിലാണെന്നും സ്ഥിരീകരിച്ചു.
പൂച്ചകള്‍ക്കും പേ ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ട്.വെള്ളാവൂര്‍, നെടുമണ്ണി എന്നിവിടങ്ങളില്‍ കുറുനരിയുടെ കടിയേറ്റ് പശുക്കളും പേ ഇളകി ചത്തു.
തെരുവുനായ വന്ധ്യംകരണം ഉള്‍പ്പെടെ പ്രതിരോധ പദ്ധതികളൊന്നും ജില്ലയില്‍ വിജയം കണ്ടില്ല.
പേപ്പട്ടിയുടെ കടിയേറ്റ ലുക്കു നാടുവിട്ടു;തെരഞ്ഞു മടുത്ത് ആരോഗ്യവകുപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം: കടിച്ചത് പേപ്പട്ടിയെന്നറിയാതെ എവിടെയോ പോയ ഇതര സംസ്ഥാനത്തൊഴിലാളിയെക്കുറിച്ച് വിവരമില്ല. കഴിഞ്ഞ മാസം 17ന് നാഗമ്പടത്ത് 11 പേരെ കടിച്ച നായ അന്നു രാത്രി ചാകുകയും പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കടിയേറ്റവരില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ ദിനേശ് കുമാര്‍, ലുക്കു എന്നിവരുമുണ്ടായിരുന്നു. ലുക്കു എവിടെയെന്ന് വ്യക്തമല്ല.