കോട്ടയം അതിരൂപത ബൈബിള്‍ കണ്‍വൻഷൻ 24 മുതല്‍ 27വരെ ഉഴവൂരില്‍ നടക്കും: ഒഎല്‍എല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ സ്മാരക സ്‌റ്റേഡിയത്തിലാണ് കണ്‍വൻഷൻ

Spread the love

ഉഴവൂർ: ക്രിസ്തുജയന്തിയുടെ ജൂബിലിയോടനുബന്ധിച്ച്‌ കോട്ടയം അതിരൂപത ബൈബിള്‍ കണ്‍വൻഷൻ 24 മുതല്‍ 27വരെ ഉഴവൂരില്‍ നടക്കും.
ഒഎല്‍എല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ സ്മാരക സ്‌റ്റേഡിയത്തിലാണ് കണ്‍വൻഷൻ ഒരുക്കുന്നത്.

കണ്‍വൻഷന്‍റെ പന്തല്‍ കാല്‍നാട്ടുകർമം സെന്‍റ് സ്റ്റീഫൻസ് ഫൊറോന വികാരിയും കണ്‍വൻഷൻ ജനറല്‍ കണ്‍വീനറുമായ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ നിർവഹിച്ചു.

ഫൊറോനയിലെ വൈദികരും കൈക്കാരന്മാരും കമ്മിറ്റിയംഗങ്ങളും സന്യാസിനിമാരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന കണ്‍വൻഷൻ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ ഒൻപതുവരെയാണ്.

വിപുലമായ ക്രമീകരണങ്ങളാണ് കണ്‍വൻഷനായി നടത്തുന്നത്. കണ്‍വൻഷൻ ദിവസങ്ങളില്‍ കോട്ടയം അതിരൂപതയിലെ വൈദിക മേലധ്യക്ഷന്മാരുടെ അനുഗ്രഹപ്രഭാഷണങ്ങളും നടക്കും.