ശബരിമല സ്വർണപ്പാളി വിഷയത്തിൽ മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും യോഗവും നടത്തി.

Spread the love

കുമരകം : ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം കവർന്നെടുത്ത സംഭവത്തിൽ ഉത്തരവാദികളായ ദേവസ്വം മന്ത്രി വി എൻ വാസവനും ദേവസ്വം പ്രസിഡണ്ടും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

കെപിസിസിയുടെ നിർദ്ദേശപ്രകാരം
സംസ്ഥാന വ്യാപകമായി നടക്കുന്ന പന്തം കൊളുത്തി പ്രകടനത്തിന്റെ ഭാഗമായാണ് കുമരകം ചന്ത കവലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി ജെ സാബു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ ജി ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. എ വി തോമസ് ആര്യപള്ളി, രഘു അകവൂർ, വി.എസ് പ്രദീപ്കുമാർ, കുഞ്ഞച്ചൻ വേലിത്തറ, കൊച്ചുമോൻ, പി എ ശശീന്ദ്രൻ, അലൻ കുറിയാക്കോസ് മാത്യു, ചാണ്ടി മണലേൽ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ജയ് മോൻ ആഞ്ഞിലി പറമ്പിൽ, കൊച്ചുമോൻ പൗലോസ്, സിനു വാര്യർ, രാമചന്ദ്രൻ, സണ്ണി കൊല്ലപ്പത്തറ, പി എ സുരേന്ദ്രൻ, ഗോപൻ ലാലു വടക്കത്ത് , മണി തോമസ്, ബേബി, പൗലോച്ചൻ, ജോർജ് കുട്ടി വാലയിൽ, മഹിളാ കോൺഗ്രസ്

മണ്ഡലം പ്രസിഡണ്ട് സലീമ ശിവാത്മജൻ, സോണിയ സോണി , ഗ്രേസി ബാബു, ലിറ്റിഷിൻസ്, ഉഷ സോമൻ, പഞ്ചായത്ത് അംഗങ്ങളായ പി കെ മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.