ശബരിമല സ്വർണപ്പാളി മോഷണം: ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കില്‍ തിരികെവെപ്പിക്കും: ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നു. ഇരുവർക്കും ഒരേ സ്വരം: ദേവസ്വം മന്ത്രി വി.എൻ. വാസവൻ

Spread the love

തിരുവനന്തപുരം:ശബരിമല സ്വർണപാളി മോഷണത്തില്‍ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.
ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കില്‍ തിരികെവെപ്പിക്കും.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നു. ഇരുവർക്കും ഒരേ സ്വരമാണെന്നും, ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷനേതാവും പറയുന്നു. ഇവർ തമ്മിലുള്ള ബന്ധവും അന്വേഷിക്കും. യുഡിഎഫ് കാലത്തും അഴിമതി ഉണ്ടായിട്ടുണ്ട്. അതുകൂടി ചേർത്ത് അന്വേഷിച്ച്‌ എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നും സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പ സംഗമത്തെ അനുകരിക്കുന്നതാണ്. ആക്ഷേപിച്ചവർ ഇപ്പോള്‍ പരിപാടി നടത്തുന്നു. ദേവസ്വം ബോർഡ് സ്റ്റാച്യുട്ടറി പവർ ഉള്ള ബോർഡ്. ഭരണത്തില്‍ നേരിട്ട് ഇടപെടാൻ സർക്കാരിന് കഴിയില്ല. സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണിയുടെ ചുമതല ബോർഡിനാണ്. ദൈനംദിന പ്രവർത്തനങ്ങളില്‍ സർക്കാർ ഇടപെടാറില്ല. 2019 ല്‍ ഉദ്യോഗസ്ഥതല വീഴ്ചയാണ് ഉണ്ടായതെന്നും മന്ത്രി വി എൻ വാസവൻ ആവർത്തിച്ചു.

അതേസമയം സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. സംഘം എ.ഡി.ജി.പി. എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഉടൻ യോഗം ചേരും. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകള്‍ ദേവസ്വം വിജിലൻസ് എസ്‌ഐടിക്ക് കൈമാറും.