ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം; വനിതകൾക്കുൾപ്പെടെ അവസരം; 7,565 ഒഴിവുകൾ, കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങൾ

Spread the love

ദില്ലി : ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ആകാൻ വനിതകൾക്കുൾപ്പെടെ അവസരം. 7,565 ഒഴിവുകളാണുള്ളത്. ഇതിനായി സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒഴിവുകളുടെ ഘടന 

കോൺസ്റ്റബിൾ പുരുഷന്മാർ (5069), സ്ത്രീകൾ (2496) എന്നിങ്ങനെയാണ് മൊത്തം ഒഴിവുകൾ. പുരുഷന്മാരുടേതിൽ മുൻ സൈനികർക്കും കമാൻഡോകൾക്കും കൂടി 661 ഒഴിവുകൾ മാറ്റിവച്ചിട്ടുണ്ട്….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷയോഗ്യത  

ഹയർ സെക്കൻഡറി/തത്തുല്യം പരീക്ഷ 21-10-2025 നകം പാസായവർക്ക് അപേക്ഷിക്കാം. ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന/വിരമിച്ച/മരിച്ചവരുടെ മക്കൾക്ക് 11-ാം ക്ലാസ് ജയിച്ചാൽ മതി….

പ്രായം   അപേക്ഷകരുടെ പ്രായം 01-7-2025 തീയതി കണക്കാക്കി 18 നും 25 വയസ്സിനുമിടയിലായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പിന്നോക്കക്കാർക്ക് മൂന്നു വർഷത്തെയും പട്ടിക വിഭാഗത്തിന് അഞ്ചു വർഷത്തെയും ഇളവുണ്ട്. സംസ്ഥാനത്തെയോ രാജ്യത്തെയോ കായിക മേഖലയിൽ പ്രതിനിധീകരിച്ചവർക്ക് അഞ്ചു വർഷം വരെയും ഇതിൽ പട്ടിക വിഭാഗക്കാർക്ക് പത്ത് വർഷവും ഇളവു ലഭിക്കും. ഡൽഹി പൊലീസിൽ സേവനം നടത്തുന്നവരിൽ ജനറൽ വിഭാഗത്തിലുള്ളവർക്ക് 40 വയസ്സുവരെയും, പിന്നോക്കക്കാർക്ക് 43 വയസ്സുവരെയും പട്ടിക വിഭാഗക്കാർക്ക് 45 വയസ്സുവരെയും അപേക്ഷിക്കാം. വിധവകൾ/വിവാഹ മോചിതരായ/ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി പുനർ വിവാഹം നടന്നിട്ടില്ലാത്ത വനിതകൾ എന്നിവർക്ക് 30 വയസ്സുവരെ അപേക്ഷ അർഹതയുണ്ട്…

തിരഞ്ഞെടുപ്പ് രീതി  

കംപ്യൂട്ടറധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരിശോധനയും ശാരീരിക യോഗ്യത പരിശോധനയും, രേഖകൾ ഹാജരാക്കൽ, മെഡിക്കൽ പരിശോധന എന്നീ നാലു ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്….

പരീക്ഷ ഘടന മെട്രിക്കുലേഷൻ നിലവാരത്തിലുള്ള മൾട്ടിപ്പിൾ ചോയ്സ് കംപ്യൂട്ടറധിഷ്ഠിത പരീക്ഷ ഒന്നര മണിക്കൂർ ആണ്. 100 ചോദ്യങ്ങൾ, 100 മാർക്ക്. ജനറൽ നോളജ് ആൻഡ് കറന്റ് അഫയേർസ് (50 ചോദ്യങ്ങൾ), റീസണിങ് (25), ന്യൂമറിക്കൽ എബിലിറ്റി (15), കംപ്യൂട്ടർ ഫണ്ടമെന്റൽസ് (10) എന്നിങ്ങനെയാണ് ചോദ്യപേപ്പർ രീതി. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ഉണ്ടാകും….

കേരളത്തിലും പരീക്ഷ കേന്ദ്രങ്ങൾ   പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കവരത്തി, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം. മറ്റു വിവരങ്ങൾ…

മറ്റു വിവരങ്ങൾ

പരീക്ഷ ഡിസംബർ – ജനുവരി മാസത്തിൽ നടക്കും. അപേക്ഷഫീസ് ഒക്ടോബർ 22 വരെ അടയ്ക്കാം. അപേക്ഷയിലെ തിരുത്തലുകൾ ഒക്ടോബർ 29 മുതൽ 31 വരെ ആകാം. എൻസിസിയിൽ എ/ബി/സി സർട്ടിഫിക്കറ്റുള്ളവർക്ക് പരീക്ഷയിൽ യഥാക്രമം രണ്ട്/മൂന്ന്/അഞ്ച് മാർക്ക് ബോണസായി ലഭിക്കും. ഗാന്ധിനഗർ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയിൽ നിന്നു ഡിഗ്രി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവർക്ക് 2% മുതൽ 5% വരെ അധിക മാർക്ക് ലഭിക്കും. വിവരങ്ങൾക്ക്: https://ssc.nic.in/. അന്വേഷണങ്ങൾക്ക്: 011/27241205, 27241206, 274127…