ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം; ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും.
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും വെച്ചു. ഇരുവർക്കുമെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോർഡുകളും സ്ഥാപിച്ചത്.
ജോസ് കെ മണിക്ക് സീറ്റ് നൽകിയതിൽ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് കെ.എം മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ എന്നെഴുതിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്. മുന്നണി ശക്തിപ്പെടുത്താൻ നടത്തിയ നീക്കം കോൺഗ്രസിനെ ദുർബലപ്പെടുത്തുമോയെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്. ചെറുതുംവലുതുമായ പല നേതാക്കളും നേതൃത്വത്തെ അമർഷം അറിയിച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങൾക്കായി കോൺഗ്രസ് ഇനി എന്തു നിലപാടാണ് സ്വീകരിക്കുക എന്നതാണ് ഈ സാഹചര്യത്തിൽ ഉറ്റുനോക്കുന്നത്.