
കോട്ടയം: ധാരാളം പച്ചക്കറികള്‍ ചേരുന്നതുകൊണ്ട് പോഷക ഗുണങ്ങളാല്‍ സമ്പന്നമായ വിഭവമാണ് വെജിറ്റബിള്‍ പുലാവ്. കറികളുണ്ടാക്കാന്‍ സമയമില്ലെങ്കിലും വേഗത്തില്‍ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം തയ്യാറാക്കുന്നതെങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകള്‍
നെയ്യ് ഒന്നര സ്പൂണ്‍
ബസുമതി അരി
ജീരകം
പട്ട
ഗ്രാമ്പൂ
ബേ ലീവ്സ്
ഉള്ളി അരിഞ്ഞത് -അര കപ്പ്
ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍ – അര കപ്പ്
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ് – ഒരു സ്പൂണ്‍
ക്യാരറ്റ് – 1 കപ്പ്
ഗ്രീന്‍ പീസ് – അര കപ്പ്
ബീന്‍സ് – 1 കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
ബസുമതി അരി വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അതില്‍ ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ് എന്നിവ ഇട്ട ശേഷം അതിലേക്ക് ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ്, ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍,ഉള്ളി, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു വഴറ്റി അടച്ചു വച്ച് വേവിക്കുക. അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് വെള്ളം വറ്റുന്നവരെ വേവിച്ചെടുക്കുക. വെജ് പുലാവ് റെഡി.