പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു.

ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജിനെയാണ് അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതല നല്‍കിയതെന്ന് ബിജെപി അറിയിച്ചു.