
തിരുവനന്തപുരം : ദ്വാരപാലക ശില്‍പ്പത്തിലെ സ്വർണ്ണം പൂശലില്‍ ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്ത് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.
അന്വേഷണത്തിന് സർക്കാർ പൂർണ്ണ പിന്തുണ നല്‍കും. 2019 ല്‍ ദേവസ്വം ബോർഡ് എടുത്ത തീരുമാനം ശരിയാണെന്നും എന്നാല്‍ സെക്രട്ടറിയുടെ ഉത്തരവ് മറിച്ചാണെങ്കില്‍ അത് എങ്ങനെ എന്നത് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശലില്‍ സമഗ്ര അന്വേഷണം വേണം എന്നത് തന്നെയായിരുന്നു സർക്കാരിൻറെ ആവശ്യം. സർക്കാരിൻറെ ആവശ്യം കോടതി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
2019ല്‍ ദേവസ്വം ബോർഡ് എടുത്ത തീരുമാനം ശരിയാണ്. അത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. സെക്രട്ടറിയുടെ ഉത്തരവ് മറിച്ചാണ് വന്നതെങ്കില്‍ എങ്ങനെയെന്നത് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകള്‍ പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് സംശയമുള്ളതായും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സർക്കാർ 98 മുതല്‍ 2025 വരെയുള്ള കാര്യങ്ങള്‍ അന്വേഷിക്കട്ടെ എന്ന നിലപാടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.