യാത്രക്കാർക്ക് സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേയ്ക്ക് വോൾവോ ബസ് ഇറക്കി കെഎസ്ആര്‍ടിസി;ഒരാൾക്ക് 1,811 രൂപ

Spread the love

തിരുവനന്തപുരം: അനന്തപുരിയിൽ നിന്ന് മൂകാംബിക ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കായി പുതുപുത്തൻ വോൾവോ ബസ് ഇറക്കിയിരിക്കുകയാണ് കെഎസ്ആർടിസി.

കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ബസ് സർവീസാണ് തിരുവനന്തപുരം – മൂകാംബിക. ഉല്ലാസ യാത്രയുടെ ഭാ​ഗമായും മൂകാംബിക ക്ഷേത്ര ദർശനത്തിനുമെല്ലാമായി നിരവധിയാളുകളാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്.

18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ദീര്‍ഘദൂര യാത്രയാണിത്. ഒരാൾക്ക് 1,811 രൂപയാണ് ചാര്‍ജ്. 49 സീറ്റുകളാണ് ബസിലുണ്ടാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group