ആലുവയിൽ തിമിംഗല ഛർദിയുമായി കോട്ടയം സ്വദേശികളടക്കം ആറ് പേർ പിടിയിൽ ; ഇവരിൽ നിന്ന് 1.5 കോടി രൂപയോളം വിലമതിക്കുന്ന തിമിംഗല ഛർദിയാണ് പിടികൂടിയത് ‎

Spread the love

എറണാകുളം : ‎ആലുവയിൽ 1.5 കോടി രൂപയോളം വിലമതിക്കുന്ന തിമിംഗല ഛർദിയുമായി ആറ് പേർ പിടിയിൽ.

‎കോടനാട്  റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
‎മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും  ആലുവ രാജഗിരി ഹോസ്പിറ്റൽ പരിസരത്ത് നിന്നാണ് 1.5കോടി രൂപയോളം വിലവരുന്ന തിമിംഗലം ഛർദ്ദി (ആമ്പർഗ്രീസ്) പിടികൂടിയത്.

വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.  പ്രതികൾ പാലക്കാട് മലപ്പുറം, ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ  നിന്നും ഉള്ളവരാണ്.

തിമിംഗല ഛർദ്ദി വാങ്ങാൻ എന്ന രീതിയിൽ  എത്തിയാണ്  ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.

പ്രതികൾ  മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായ ഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശിയായ ജിലീഷ് മോൻ (35) , ‎കോട്ടയം കുറിച്ചി സ്വദേശി അഖിൽ കെ
‎അനിൽകുമാർ (31), ‎കോട്ടയം കുറിച്ചി സ്വദേശി സബിൻ ജെ സണ്ണി (30), മലപ്പുറം തിരൂർ സ്വദേശി ഫൈസൽ (37), ഇടുക്കി വണ്ണപ്പുറം സ്വദേശി സിജു സി എൻ (49) എന്നിവരെയാണ്  പിടികൂടിയത് മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ  പെരുമ്പാവൂർ കോടതിയിൽ  ഹാജരാക്കും.