
സ്വന്തം ലേഖകൻ
ഗുരുവായൂർ: ഗുരുവായൂർ കണ്ണനെ തൊഴുത് ബിനോയ് കോടിയേരി . ഇന്നു പുലർച്ചെ മൂന്നുമണിക്കാണ് ബിനോയ് ദർശനത്തിനായി എത്തിയത്. നിർമാല്യ ദർശനം നടത്തിയതിനു ശേഷം വഴിപാട്് ചീട്ടാക്കി മടങ്ങുകയും ചെയ്തു . മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും ബിനോയിയുടെ ഒപ്പമുണ്ടായിരുന്നു.
ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ തിങ്കളാഴ്ച രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കേസിൽ മുംബൈ സെഷൻസ് കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.