ക്‌നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം : യുവജന സമാജത്തിന്റെ നേതൃത്വത്തിൽ സ്വാഗത സംഘം ഓഫിസ് ചിങ്ങവനത്ത് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ക്‌നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ പ്രചാരണാർത്ഥമുള്ള യുവജന സമാജത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു.

ക്‌നാനായ സഭ മുൻ സമുദായ ട്രസ്റ്റി ടി.ഒ ഏലിയാസ് സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. മുൻ സെക്രട്ടറി ഏലിയാസ് സഖറിയ പാറയിൽ, മുൻ ട്രസ്റ്റി കെ കെ കുരുവിള കേളചന്ദ്ര, ടിനോ എബ്രഹാം , മനീഷ് റെജി കുരുവിള ,

ഫാ.ഇമ്മാനുവേൽ, രാജു ജേക്കബ് എന്നിവർ പ്രസംഗിച്ചു. യുവജന സമാജത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ എട്ട്, ഒൻപത് തീയതികളിലായി തിരുവല്ല തിരുമൂലപുരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ഡി.എം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്‌നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ പ്രചാരണാർത്ഥമാണ് സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തത്.