മണ്ണാർക്കാട് ചൂരിയോട് പാലത്തില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Spread the love

മണ്ണാർക്കാട് :  ചൂരിയോട് പാലത്തില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തച്ചമ്ബാറ സ്വദേശി തറക്കുന്നേല്‍ മാത്യു (53) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ 3 പേർക്ക് പരിക്കേറ്റു, ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിന്റെ നില ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഉച്ചയോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group