സിഗ്നലിൽ കിടക്കുന്ന വാഹനങ്ങൾ അനുവാദമില്ലാതെ വന്നു വൃത്തിയാക്കും! വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് തട്ടിക്കയറുന്നതും തെറി വിളിക്കുന്നതും സ്ഥിരം പരിപാടി ; യുവതിയുടെ പരാതിയിൽ രാജസ്ഥാന്‍ സ്വദേശിക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗണ്‍ പൊലീസ്

Spread the love

കണ്ണൂർ :കാർ യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു. കാല്‍ടെക്സ് സിഗ്നല്‍ ജംഗ്ഷനില്‍ വാഹന യാത്രക്കാരെ ശല്യം ചെയ്തയാള്‍ക്കെതിരെയാണ് കേസ്.

രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി ( 19) കാല്‍ടെക്സ് ഗാന്ധി സർക്കിളില്‍ സ്റ്റോപ്പ് സിഗ്നല്‍ തെളിയുന്ന സമയത്ത് നിർത്തിയിരുന്ന വാഹനങ്ങളുടെ ഗ്ലാസ് അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്.

എല്‍ ഐ സി ജീവനക്കാരിയായ ശ്രീലതക്ക് നേരെ ആയിരുന്നു കാല്‍ടെക്സിലെ സിഗ്നലില്‍ വച്ച്‌ ഉത്തരേന്ത്യന്‍ സംഘം അപമര്യാദയായി പെരുമാറിയത്. ശ്രീലത മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടക്കം കണ്ണൂർ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group