കാസർഗോഡ് യുവാവ് അയൽവാസിയായ വയോധികനെ തലക്കടിച്ചുകൊന്നു

Spread the love

കാസർഗോഡ് : കരിന്തളം കുമ്പളപ്പള്ളിയിൽ യുവാവ് അയൽവാസിയായ വയോധികനെ തലക്കടിച്ചുകൊന്ന് യുവാവ്.

video
play-sharp-fill

കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80)നാണ് മരിച്ചത്. സംഭവത്തിൽ കണ്ണന്റെ അയൽവാസിയും ബന്ധുവുമായ കെ ശ്രീധരനനെ (45) പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കണ്ണന്റെ വീട്ടിൽ കയറിയ ശ്രീധരൻ കണ്ണനെ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. കണ്ണൻ്റെ തലയുടെ പിൻഭാഗത്താണ് അടിയേറ്റത്.അടിയേറ്റ കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലേശ്വരം പൊലീസ് സ്ഥലത്തെത്തുകയും, അന്വേഷണത്തിനൊടുവിൽ പ്രതിയായ ശ്രീധരനെ പിടികൂടുകയുമായിരുന്നു.