ശബരിമലയിലെ സ്വർണ കവർച്ച: ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു: അന്വേഷണം സത്യസന്ധമായിട്ട് തന്നെ നടക്കും: യഥാർത്ഥ കുറ്റവാളികള്‍ ആരാണെന്നുള്ളത് വെളിയില്‍ വരും: അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല: പത്മകുമാർ പറഞ്ഞു.

Spread the love

പത്തനംതിട്ട: ശബരിമലയില്‍ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ.
ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം അവർക്ക് മറ്റു നടപടികളിലേക്ക് കടക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഹൈക്കോടതിക്ക് റിപ്പോർട്ട് കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്.

ശബരിമലയുമായി ബന്ധപ്പെട്ട വിവാ‌ദങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നുളളതാണ് എന്റെ ആഗ്രഹം. അന്വേഷണത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല. അന്വേഷണം നടന്ന് കഴിഞ്ഞ് നമുക്ക് സംസാരിക്കാം. അന്വേഷണം സത്യസന്ധമായിട്ട് തന്നെ നടക്കും. യഥാർത്ഥ കുറ്റവാളികള്‍ ആരാണെന്നുള്ളത് വെളിയില്‍ വരും. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.

എനിക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നോ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നോ അല്ലെങ്കില്‍ ഞാൻ അയാളുടെ കൂടെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നോ അതല്ല വേറെന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ പറയട്ടെ. എല്ലാം അന്വേഷണത്തില്‍ തെളിയട്ടെ’-എ പദ്മകുമാർ പറഞ്ഞു.