
വിരിപ്പുകാലാ: ഗുരുധർമ്മ പ്രചരണ സഭ വിരിപ്പുകാലാ കൺവൻഷനെ കുറിച്ച് ആലോചിക്കുന്നതിനായി കോട്ടയം ജില്ല കമ്മിറ്റി, ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആലോചനാ യോഗം ചേർന്നു.
വിരിപ്പുകാല സെന്ററിൽ വച്ച് നടന്ന യോഗത്തിൽ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ , മണ്ഡലം, വില്ലൂന്നി, കുമരകം പടിഞ്ഞാറ്, ചുളഭാഗം, കരീമഠം, മഞ്ചാടിക്കരി, വൈക്കം തുടങ്ങിയ യൂണിറ്റുകളിലെ അംഗങ്ങളും പങ്കെടുത്തു.
നവംബർ 14, 15 തീയതികളിൽ വിരിപ്പുകാലാ സെന്ററിൽ വച്ച് വിവിധ കലാപരിപാടികളോടെ കൺവൻഷൻ നടത്തുവാൻ തീരുമാനിച്ചു. ഗുരുധർമ്മ പ്രചരണ സഭാ കോട്ടയം ജില്ലാ പ്രസിഡന്റ് ആർ സലിംകുമാർ അധ്യക്ഷത വഹിച്ച

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ ചന്ദ്രൻ പുളിങ്കുന്ന് , ഷിബു മൂലേടം , കമലാസനൻ വൈക്കം, കെ കെ സരളപ്പൻ , ഷൈലജ പൊന്നപ്പൻ , പ്രസന്നൻ കാരിമഠം, രങ്കൻ വിരിപ്പുകാല, സി എം വിജയൻ തുടങ്ങിയവർ സംസാരിച്ചു. വിശ്വൻ ആറ്റുചിറ സ്വാഗതവും പ്രസാദ് ആലഞ്ചേരി നന്ദിയും പറഞ്ഞു.